Posted On
date_range Updated On
date_range മാണിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി തീരുമാനിക്കും -വി.എം സുധീരൻ
മഞ്ചേരി: കെ.എം മാണി മന്ത്രിസ്ഥാനത്ത് തിരിച്ചു വരുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. തടസങ്ങൾ മാറിയാൽ മാണിക്ക് പദവിയിൽ തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകൾ ഉയർത്തിയ വാദങ്ങൾ പൊളിയുകയാണെന്നും മദ്യനയത്തിൽ തിരുത്തൽ ആവശ്യമില്ലെന്നും സുധീരൻ വ്യക്തമാക്കി.
ലാവലിൻ കേസിൽ സി.ബി.ഐ തണുത്ത സമീപനമാണ് സ്വീകരിച്ചത്. അതിനാലാണ് പ്രോസിക്യൂഷൻ ഉപഹരജിയുമായി ഹൈകോടതിയെ സമീപിച്ചതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.