ഐ.ഐ.ടി സ്ഥലമെടുപ്പ്: കേരളം സമയം നീട്ടിച്ചോദിക്കും

പാലക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാക്കാന്‍ കേരളം സമയം നീട്ടിച്ചോദിക്കും. സ്ഥലമെടുപ്പ് വൈകുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പാലക്കാട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പങ്കെടുക്കും. യോഗത്തില്‍ ഐ.ഐ.ടി പ്രതിനിധികളും സംബന്ധിക്കും. നടപടി പൂര്‍ത്തിയാക്കാന്‍ സാവകാശം ചോദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കൈവശാവകാശമെങ്കിലും നല്‍കിയില്ളെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാനാവില്ളെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിനകം സ്ഥലം കൈമാറാമെന്നാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറിന് നേരത്തേ ഉറപ്പു നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൈമാറ്റം വൈകുന്നതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. കേരളത്തോടൊപ്പം ഐ.ഐ.ടി അനുവദിച്ച തെലങ്കാന, ജമ്മു-കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ സ്ഥലം കൈമാറ്റം പൂര്‍ത്തിയായി. കശ്മീരില്‍ കെട്ടിടനിര്‍മാണം തുടങ്ങി. താല്‍ക്കാലിക കാമ്പസ് ഒരുക്കി ക്ളാസുകള്‍ ആരംഭിച്ചത് ആദ്യം കേരളത്തിലാണ്. തുടക്കത്തില്‍ സ്ഥലമെടുപ്പിനുള്ള നടപടി അതിവേഗം മുന്നോട്ടുപോവുകയും ചെയ്തിരുന്നു. സര്‍വേ യുദ്ധകാലാടിസ്ഥാത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ തുടര്‍നടപടികള്‍ക്ക് കാലതാമസം നേരിട്ടു. വില സംബന്ധിച്ച് സ്ഥലമുടമകളില്‍ ചിലരുമായി ധാരണയിലത്തൊനായിട്ടില്ല. 43 ഏക്കര്‍ വനഭൂമിയും ഐ.ഐ.ടി കാമ്പസിനായി പുതുശ്ശേരി വെസ്റ്റ് വിലേജില്‍ ഏറ്റെടുക്കുന്ന 500 ഏക്കറില്‍ ഉള്‍പ്പെടുന്നുണ്ട്. വനം ഏറ്റെടുക്കുമ്പോള്‍ പകരം ഭൂമി കണ്ടത്തെി നല്‍കുന്നതടക്കം നടപടികള്‍ക്കും കാലതാമസം നേരിടുന്നുണ്ട്. അട്ടപ്പാടിയില്‍ പകരം ഭൂമി കണ്ടത്തൊന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതിനായിട്ടില്ല.
കേന്ദ്ര സമ്മര്‍ദത്തെതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഐ.ഐ.ടി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്. 65 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങിയിട്ടുണ്ട്. ശേഷിച്ച 367 ഭൂവുടമകളില്‍നിന്ന് ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങാന്‍ സമയമെടുക്കുമെന്നാണ് റവന്യൂ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. റോഡിന് മുന്‍വശമുള്ള 27 ഏക്കര്‍ സ്ഥലത്തിന് ഉയര്‍ന്ന വില ചോദിക്കുന്നതിനാല്‍ ഭൂവുടമകളുമായുള്ള ചര്‍ച്ച അലസി. ഈ ഭൂമി അക്വയര്‍ ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.