വി.എ. അരുണ്‍കുമാറിനെതിരെ  നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ മുഴുവന്‍ അഴിമതി ആരോപണങ്ങളിലും അടിയന്തരനടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ രഹസ്യധാരണയുള്ളതിനാലാണ് അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലാണ് പരാതി നല്‍കിയത്. 
ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്തപ്പോള്‍ പിഎച്ച്.ഡി രജിസ് ട്രേഷന് വ്യാജരേഖ ചമക്കല്‍, കണ്ണൂര്‍ പവര്‍ പ്രോജക്ടിനായി 75 കോടി കെ.പി.പി. നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ നടത്തിയ അഴിമതി തുടങ്ങി വിവിധ ആരോപണങ്ങളില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോമോന്‍ ഡിസംബര്‍ 31ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.