നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച സംഭവം: പ്രതിയെ വീട്ടിലത്തെിച്ച് തെളിവെടുത്തു

കോഴിക്കോട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍ കുമാറിനെ അവഹേളിച്ച കേസില്‍ അറസ്റ്റിലായ   മലപ്പുറം ചെമ്മങ്കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ സാദിഖിനെ (24)   വീട്ടിലത്തെിച്ച്  തെളിവെടുത്തു. ഫേസ്ബുക്കില്‍ ‘മാധ്യമം’ ജീവനക്കാരനെന്ന വ്യാജ പ്രൊഫൈല്‍ നല്‍കിയാണ് ഇയാള്‍ സൈനികനെ അവഹേളിക്കുന്ന പോസ്റ്റ് ചെയ്തത്.
 ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്. കോഡൂരിലെ റേഷന്‍കടയിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. തെളിവെടുപ്പിന്‍െറ ഭാഗമായി ഇയാള്‍ ഉപയോഗിച്ച ഫോണ്‍ ലിസ്റ്റ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയവയും പരിശോധനാ വിധേയമാക്കുന്നുണ്ട്.  
കമ്പ്യൂട്ടറും സിം കാര്‍ഡുകളും മറ്റും വീട്ടില്‍നിന്ന് കണ്ടത്തെിയതായാണ് സൂചന.
ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചില സൃഹൃത്തുക്കളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. നോര്‍ത് എ.സി.പി ജോസി ചെറിയാന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം സൈബര്‍ സെല്ലിന്‍െറ സഹായം തേടിയിട്ടുണ്ട്. മൊബൈല്‍ സിം കാര്‍ഡുകള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും തിരുവനന്തപുരത്തെ സൈബര്‍ സെല്ലിന് കൈമാറും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇയാളുടെ പ്രവര്‍ത്തനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ഗൗരവത്തിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് പൊലീസ് പ്രതിയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ദേശവിരുദ്ധ സ്വഭാവമുള്ള പ്രതികരണമായതിനാല്‍ ഐ.പി.സി 124(എ) വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. മാധ്യമം മാനേജ്മെന്‍റിന്‍െറ പരാതിയിലായിരുന്നു നടപടി.
കോഡൂരിലെ റേഷന്‍കടയില്‍ ജീവനക്കാരനാണ് അന്‍വര്‍ സാദിഖ്. അനു അന്‍വര്‍ എന്ന ഫേസ്ബുക് അക്കൗണ്ടിലാണ് ഇയാള്‍ വിവാദ പോസ്റ്റിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.