Posted On
date_range Updated On
date_range സിന്ധു സൂര്യകുമാറിന് വധഭീഷണി; നാലു ബി.ജെ.പിക്കാര്‍ പിടിയില്‍
തലശ്ശേരി/തിരുവനന്തപുരം: ‘ഏഷ്യാനെറ്റ് ന്യൂസ’് ചീഫ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഫോണിലൂടെ വധഭീഷണി മുഴക്കിയ നാലുപേര്‍ പിടിയില്‍. ധര്‍മടം കിഴക്കെ പാലയാട്ടെ കേളോത്തുങ്കണ്ടി ഷിജിന്‍ (28), തുലാപ്പറമ്പത്ത് വികാസ് (31), കുയ്യാലിയിലെ തുയ്യത്ത് ഹൗസില്‍ വിഭാഷ് (25) എന്നിവരെയാണ് ധര്‍മടം പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസിന് കൈമാറും. പ്രതികള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പാലോട് ഭരതന്നൂര്‍ സ്വദേശി രാരിഷിനെ (20) തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസും പിടികൂടി.
അതേസമയം, ഇതേകേസില്‍ കണ്ണൂര്‍ ധര്‍മടം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഓരോപേര്‍ വീതം കസ്റ്റഡിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.