തദ്ദേശ സ്ഥാപനങ്ങളിലെ ഓണറേറിയം വര്‍ധിപ്പിച്ചു

കണ്ണൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വര്‍ധന ഇങ്ങനെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്-30,000, വൈസ് പ്രസിഡന്‍റ്-12,000, സ്ഥിരംസമിതി ചെയര്‍മാന്‍-9400, അംഗങ്ങള്‍-8800. ബ്ളോക് പഞ്ചായത്ത്: പ്രസിഡന്‍റ്-22,000, വൈസ് പ്രസിഡന്‍റ്-10,000, സ്ഥിരംസമിതി ചെയര്‍മാന്‍-8800, അംഗങ്ങള്‍-7600. ഗ്രാമപഞ്ചായത്ത്: പ്രസിഡന്‍റ്-20,000, വൈസ് പ്രസിഡന്‍റ്-9000, സ്ഥിരംസമിതി ചെയര്‍മാന്‍-8200, അംഗങ്ങള്‍-7000.

നഗരസഭ: ചെയര്‍മാന്‍-22,000, വൈസ് ചെയര്‍മാന്‍-10,000, സ്ഥിരംസമിതി ചെയര്‍മാന്‍-8800, അംഗങ്ങള്‍-7600. മേയര്‍-30,000, ഡെപ്യൂട്ടി മേയര്‍-12,000, സ്ഥിരംസമിതി ചെയര്‍മാന്‍-9400, അംഗങ്ങള്‍-8200. സര്‍ക്കാര്‍ നിയോഗിച്ച തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാണ് തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.