Posted On
date_range Updated On
date_range വിവാദ പ്രസംഗം: എം.എം മണി ഖേദം പ്രകടിപ്പിച്ചു
ഇടുക്കി: വനിത പ്രിൻസിപ്പലിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല. തന്‍റെ പരാമർശത്തിൽ അധ്യാപികക്കെതിരെ ചില മോശം വാക്കുകൾ കടന്നുവന്നിട്ടുണ്ട്. അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ചും അവർ ഒരു സ്ത്രീയായതിനാൽ. എന്നാൽ സബ് ഇൻസ്പെക്ടർ ആ പരാമർശത്തിന് അർഹനാണ് എന്നും മണി പറഞ്ഞു. പൊലീസുമായുള്ള പ്രശ്നത്തിൽ യാതൊരു ഖേദവുമില്ല.
കഴിഞ്ഞ ദിവസം പോളിടെക്നിക് വനിതാ പ്രിൻസിപ്പലിനെയും എസ്.ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ചതിന് എം.എം. മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരം പ്രിൻസിപ്പൽ തടഞ്ഞതും വിദ്യാർഥികൾക്കെതിരെ എസ്.ഐ കേസെടുത്തതുമാണ് ജില്ലാസെക്രട്ടറിയെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.