കണ്‍സ്യൂമര്‍ സഹകരണ മേഖല തകര്‍ന്നു –വി.എസ്

കൊച്ചി: സാധാരണക്കാരും പാവപ്പെട്ടവരും ഗുണഭോക്താക്കളായ കണ്‍സ്യൂമര്‍ സഹകരണ മേഖല പൂര്‍ണ തകര്‍ച്ചയിലായെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. തകര്‍ന്നടിഞ്ഞ കണ്‍സ്യൂമര്‍ഫെഡിന് നേതൃത്വം കൊടുക്കുന്ന സഹകരണ മന്ത്രിക്കെതിരെ തന്നെ അഴിമതി ആരോപണത്തിന്‍െറ പേരില്‍ ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. സതേണ്‍ റെയില്‍വേ എംപ്ളോയീസ് കണ്‍സ്യൂമര്‍ സഹകരണ സംഘം ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവെക്കുകയാണ്. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍െറ ചുരുക്കം ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളും പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളും ഒഴികെ ഏറകുറെ എല്ലാം പ്രവര്‍ത്തനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്‍റ് കെ.എസ്. നന്‍പുരാജ് അധ്യക്ഷത വഹിച്ചു. റെയില്‍വേ ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍, ഡി.ആര്‍.യു. ജനറല്‍ സെക്രട്ടറി എ. ജാനകി രാമന്‍, അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി കെ. ശശീധരന്‍, ഡിവിഷനല്‍ സോണല്‍ സെക്രട്ടറി ബി.സുശോഭനന്‍, ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ വൈസ ്പ്രസിഡന്‍റ് കെ.എ. എസ് മണി എന്നിവര്‍ സംസാരിച്ചു. സംഘം മാനേജര്‍ എം.ആര്‍. ആഷ കബീര്‍ വി.എസ്. അച്യുതാനന്ദന് ഉപഹാരം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.