ആലപ്പുഴ: നെല്‍കൃഷി സംരക്ഷിക്കാന്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ ഓരോ വര്‍ഷവും പ്രയോഗിക്കുന്നത് 500 ടണ്‍ കീടനാശിനി. 50 ടണ്ണിന് മുകളില്‍ കുമിള്‍നാശിനി വേറെയും. ഇത് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശ ചെയ്തതിനെക്കാള്‍ വളരെ അധികമാണ്. 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മുമ്പ് നടന്ന പഠനത്തില്‍ കണ്ടത്തെിയത്. ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഡി.ഡി.ടി ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതാണ്.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ നിരോധിത മരുന്നുകളും പല പേരുകളിലായി കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. തമിഴ്നാട്ടില്‍ നിന്നത്തെുന്ന പച്ചക്കറിയിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചയും ബോധവത്കരണവും നടക്കുന്നതിനിടെയാണ് നെല്ലറയില്‍ വിതക്ക് പിന്നാലെ തുടങ്ങി വിളഞ്ഞ കതിരില്‍ വരെയുള്ള ഈ വിഷ പ്രയോഗം. ഇത്തരത്തില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിന്‍െറ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളില്‍ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.
കുട്ടനാട്ടിലെ കീടനാശിനി പ്രയോഗം തീര്‍ത്തും അശാസ്ത്രീയമാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ക്കൂടി കീടനാശിനി കലര്‍ത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ്സ്ഥിതി. 15,000 ടണ്‍ രാസവളമാണ് ഓരോ വര്‍ഷവും ഇവിടെ ഉപയോഗിക്കുന്നത്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന കീടനാശിനിയും രാസവളവും ഫലത്തില്‍ കുട്ടനാടന്‍ ജലാശയങ്ങളെ തീര്‍ത്തും വിഷലിപ്തമാക്കുകയാണ്. കുട്ടനാട്ടിലെ ജലാശയങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങളില്‍ അനുവദനീയമായതിന്‍െറ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളില്‍ കണ്ടത്തെിയത്. വര്‍ഷകാലത്ത് മാത്രമാണ് ഈ അവസ്ഥക്ക് ചെറിയ മാറ്റമുണ്ടാകുന്നത്. ഇപ്പോള്‍ ഹൗസ്ബോട്ടുകള്‍മൂലമുള്ള മലിനീകരണവും വ്യാപകമാണ്. ജലനിരപ്പ് താഴുന്ന സമയങ്ങളില്‍ കുട്ടനാട്ടില്‍നിന്ന് ലഭിക്കുന്ന മത്സ്യം പാചകംചെയ്ത് കഴിച്ചാല്‍ മുന്നില്‍നില്‍ക്കുന്നത് ഡീസലിന്‍െറയും മണ്ണെണ്ണയുടെയും ചുവയാണ്.
വര്‍ധിച്ചുവരുന്ന കൃഷിച്ചെലവ് നെല്ലറയുടെ നിലനില്‍പിനുതന്നെ ഭീഷണിയാണ്. മനംമടുത്ത് കര്‍ഷര്‍ പിന്മാറുമ്പോള്‍ തരിശുകിടക്കുന്ന പാടശേഖരങ്ങള്‍ കൈവശപ്പെടുത്തി നികത്താന്‍ തക്കം പാര്‍ത്തുകഴിയുകയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ. ഇപ്പോള്‍തന്നെ കുട്ടനാട്ടിലെ വലിയൊരു വിഭാഗം പാടശേഖങ്ങളില്‍ കൃത്യമായി രണ്ട് കൃഷിയിറക്കുന്നില്ല. ചില പാടങ്ങള്‍ പുഞ്ചകൃഷി മാത്രം ഇറക്കുമ്പോള്‍ മറ്റ് ചില പാടങ്ങളില്‍ രണ്ടാം കൃഷി മാത്രമാണ് നടക്കുന്നത്.
കൃഷി ചെലവ് വര്‍ധിച്ച് വലിയ നഷ്ടം നേരിടേണ്ടി വരുന്നതിനൊപ്പം കുട്ടനാട് പാക്കേജില്‍ പ്രഖ്യാപിച്ച പുറംബണ്ട് സംരക്ഷണം നടക്കാതെ പോയതും ഇതിന് കാരണമാണ്.
കുട്ടനാട്ടില്‍ കാര്‍ഷിക കലണ്ടറിന്‍െറ അടിസ്ഥാനത്തില്‍ കൃത്യമായി കൃഷി ഇറക്കിയാല്‍ കീടബാധയും മറ്റും മൂലമുണ്ടാകുന്ന നഷ്ടം വലിയതോതില്‍ കുറക്കാനാകുമെന്നാണ് കര്‍ഷകരുടെ പക്ഷം. പുറംബണ്ടുകള്‍ ബലപ്പെടുത്തിയാല്‍ വെള്ളപ്പൊക്കത്താല്‍ ഉണ്ടാകുന്ന നഷ്ടങ്ങളില്‍നിന്ന് മോചനമാകും. കീടനാശിനിയുടെയും രാസവളത്തിന്‍െറയും ഉപയോഗം ശാസ്ത്രീയമാക്കി കുറച്ചു കൊണ്ടുവന്നാല്‍ അതുവഴി ഉണ്ടാകുന്ന നഷ്ടവും കുറക്കാന്‍ കഴിയും. ജൈവ കൃഷിയും പരീക്ഷിക്കാവുന്നതാണ്. ഇക്കാര്യത്തിലൊന്നും ശക്തമായ ഇടപെടലോ നടപടിയോ സ്വീകരിക്കാതെ കര്‍ഷകരെ വിധിക്ക് വിട്ടുകൊടുത്ത് കാഴ്ചക്കാരായി നില്‍ക്കുന്ന സമീപനമാണ് കൃഷി വകുപ്പിന്‍േറതെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.