എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത കേസ്: ബിജിമോള്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈകോടതി

കൊച്ചി: എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തതിന്‍െറ കാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈകോടതി. അറസ്റ്റ് ആവശ്യമില്ളെന്ന് കരുതുന്നുണ്ടെങ്കില്‍ അക്കാര്യം കൂടി ഉള്‍പ്പെടുത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ബി. കെമാല്‍പാഷ ഉത്തരവിട്ടു. എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ക്രിമിനല്‍ കേസില്‍ പ്രതിയായ എം.എല്‍.എക്ക് പ്രത്യേക പരിരക്ഷയുണ്ടോയെന്നും ആരാഞ്ഞു.
 കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ളെന്നും അന്വേഷണം എത്രയുംവേഗം തീര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മര്‍ദനമേറ്റ എ.ഡി.എം മോന്‍സി അലക്സാണ്ടര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ബിജിമോള്‍ എം.എല്‍.എ ഒളിവിലായതിനാലാണ് അറസ്റ്റു ചെയ്യാത്തതെന്നാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍െറ നിലപാടെന്ന്  ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എയായ പ്രതി ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിലപാടുണ്ടെങ്കില്‍ അത് വിശ്വസനീയമല്ളെന്നും കോടതി വ്യക്തമാക്കി.പെരുവന്താനത്ത് സ്വകാര്യ എസ്റ്റേറ്റിലേക്കുള്ള വഴി അടച്ചുകെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍  ബിജിമോള്‍ എം.എല്‍.എയും സംഘവും എ.ഡി.എമ്മിനെ ആക്രമിച്ചെന്നാണ് കേസ്.
  അക്രമം സംബന്ധിച്ച് പെരുവന്താനം പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ളെന്നും എം.എല്‍.എക്കെതിരെ നടപടിയില്ളെന്നും ചൂണ്ടിക്കാട്ടി എ.ഡി.എം നല്‍കിയ ഹരജിയെ തുടര്‍ന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. മുണ്ടക്കയം പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടി കമ്പനി എസ്റ്റേറ്റിലൂടെയുള്ള വഴി അടച്ചത് പൊളിക്കാന്‍ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവുണ്ടായിരുന്നു. ഇത് നടപ്പാക്കാന്‍ വൈകിയപ്പോള്‍ നാട്ടുകാര്‍ തന്നെ ഗേറ്റ് പൊളിച്ചുനീക്കി വഴി പുന$സ്ഥാപിച്ചു. എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹരജിയില്‍ കമീഷന്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഗേറ്റ് പുന$സ്ഥാപിക്കാനായി ജൂലൈ മൂന്നിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹരജിക്കാരനായ എ.ഡി.എം സ്ഥലത്തത്തെുകയായിരുന്നു. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനിടെ എം.എല്‍.എയും അവരോടൊപ്പമുണ്ടായിരുന്ന ചിലരും ചേര്‍ന്ന് തള്ളി മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.