ഫാ. മൈക്കിള്‍ പനക്കല്‍ അന്തരിച്ചു

കൊച്ചി: ഗാനരചയിതാവും ചിത്രകാരനും ഗ്രന്ഥകര്‍ത്താവും അധ്യാപകനുമായിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ (100) അന്തരിച്ചു. ഞായറാഴ്ച രാവിലെ അഞ്ചിന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം ആറിന് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് കീഴിലെ സെമിത്തേരിയില്‍. വരാപ്പുഴ അതിരൂപതാംഗമായ ഫാ. മൈക്കിള്‍ പനക്കല്‍ ഭക്തിഗാന മേഖലയിലും സഭയുടെ ആരാധന കര്‍മങ്ങളുമായി ബന്ധപ്പെട്ട സംഗീത രംഗത്തും നിരവധി സംഭാവനകള്‍ നല്‍കി. എറണാകുളം ഹൗസ് ഓഫ് പ്രോവിഡന്‍സിലും, കാക്കനാട് ആവില ഭവനിലും വിശ്രമ ജീവിതം ചെലവഴിച്ച് വരുകയായിരുന്നു. 1916 മാര്‍ച്ച് 24ന് വൈപ്പിന്‍ ഞാറക്കല്‍ പനക്കല്‍ തറവാട്ടില്‍ കൊച്ചാപ്പു - മരിയ ദമ്പതികളുടെ അഞ്ചാമത്തെ മകനായി ജനിച്ച അദ്ദേഹം 1932 ല്‍ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി മംഗലപ്പുഴ സെമിനാരിയില്‍ 1942 ഡിസംബര്‍ 19ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ചേന്നൂര്‍, ചിറ്റൂര്‍, കൂട്ടുകാട് പള്ളികളില്‍ വികാരിയായും ഐ.എസ് പ്രസ് മാനേജരായും സി.എ.സി ഡയറ ക്ടറായും സേവനമനുഷ്ഠിച്ചു. കൊച്ചിന്‍ ആര്‍ട്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപക ഡയറക്ടറാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.