രോഹിത് വെമുല നവബ്രാഹ്മണ്യത്തിന്‍െറ ഇര –സൈമണ്‍ ബ്രിട്ടോ

തൃശൂര്‍: സംഘ്പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നവബ്രാഹ്മണ്യത്തിന്‍െറ ഇരയാണ് രോഹിത് വെമുലയെന്ന്  മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ.  മുഖ്യ ശത്രുവായ ബ്രാഹ്മണ്യത്തിനെതിരെയാണ് മതനിരപേക്ഷത യുദ്ധം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച ‘കേരളത്തിനൊരു സെക്യുലര്‍ അജണ്ട’ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സൈമണ്‍ ബ്രിട്ടോ.
സമത്വവും സാഹോദര്യവും ഭരണഘടനയുടെ ആമുഖത്തില്‍ മാത്രമേയുള്ളൂ. മതനിരപേക്ഷതക്കായി ഒരു നിയമവും എഴുതിവെച്ചിട്ടില്ല. മറ്റുള്ളവരെ ഉള്‍ക്കൊള്ളുമ്പോഴേ മതനിരപേക്ഷ സമൂഹം സാധ്യമാകൂ. അതിനുള്ള ഉള്‍ക്കാഴ്ച കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടു. അയുക്തികത മാറ്റി യുക്തിയെ പ്രതിഷ്ഠിക്കുകയാണ് മതനിരപേക്ഷതയുടെ കാതല്‍. ബംഗാളിലെ നവോത്ഥാനത്തെ  തടസ്സപ്പെടുത്തുകയായിരുന്നു സ്വാമി വിവേകാനന്ദന്‍. അദ്ദേഹം ഒരിക്കലും ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞില്ല. ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞ ബാസവയ്യയെ വാഴിക്കുന്നതിന് പകരം വിവേകാനന്ദനെ കൊണ്ടാടുന്നതിലെ യുക്തി പരിശോധിക്കണം. മതാത്മകതയെ പ്രോത്സാഹിപ്പിച്ച ഗാന്ധിജിയെ മതനിരപേക്ഷ വാദിയായി അംഗീകരിക്കാനാവില്ളെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു. ‘കേരളത്തിനൊരു സെക്യുലര്‍ അജണ്ട’ കരട് സമീപന രേഖ അദ്ദേഹം പ്രകാശനം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT