Posted On
date_range Updated On
date_range ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: ചര്‍ച്ചക്കു ശേഷം അഭിപ്രായം –വി.എസ്
പാലക്കാട്: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.എം നീക്കവുമായി ബന്ധപ്പെട്ട് അവിടത്തെ ചര്‍ച്ച കഴിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ സംബന്ധിക്കാനത്തെിയ അദ്ദേഹം ബംഗാളിലെ പുതിയ സഖ്യനീക്കത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ബംഗാളില്‍ സി.പി.എം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. തീരുമാനം എന്താണെന്നറിയില്ല. വരട്ടെ, എന്നിട്ടു പറയാം -വി.എസ്. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.