വിജിലന്‍സ് ഡയറക്ടര്‍ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്‍ –വി.എസ്

തിരുവനന്തപുരം: വിജിലന്‍സ് എസ്.പി സുകേശനും ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും എതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സുകേശനെതിരെയെന്നപോലെ ശങ്കര്‍ റെഡ്ഡിക്കെതിരെയും അന്വേഷണം വേണം. ചില യു.ഡി.എഫ് നേതാക്കള്‍ ‘ആടിക്കളിക്കെടാ’ എന്നുപറയുമ്പോള്‍ ‘ചാടിക്കളിക്കുന്ന കുഞ്ഞിരാമനായി’ വിജിലന്‍സ് ഡയറക്ടര്‍ മാറുന്നത് അപമാനകരമാണ്.  എസ്.പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ശിപാര്‍ശയിലൂടെ അദ്ദേഹം യു.ഡി.എഫ് നേതാക്കളുടെ വിനീതനായ വാല്യക്കാരനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ വി.എസ് അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.