‘വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം’രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

വിളയാങ്കോട് (കണ്ണൂര്‍): ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം’ എന്ന പുസ്തകത്തിന്‍െറ രണ്ടാംപതിപ്പ് പ്രമുഖ വ്യവസായി എം.എ. യൂസഫലി പ്രകാശനം ചെയ്തു.
വിളയാങ്കോട് വിറാസ് കോളജ് പ്രധാന കെട്ടിടത്തിന്‍െറ ശിലാസ്ഥാപന ചടങ്ങിലാണ് പ്രകാശനം നിര്‍വഹിച്ചത്. പി. കരുണാകരന്‍ എം.പി പുസ്തകം ഏറ്റുവാങ്ങി.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, ടി.വി. രാജേഷ് എം.എല്‍.എ, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. നൂറുദ്ദീന്‍, വി.കെ. ഹംസ അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.