‘പീപ്പിള്‍സ് ഹോം’ ജനകീയ ഭവനപദ്ധതി പ്രഖ്യാപനം നാളെ

കൊച്ചി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന കേരളത്തിന്‍െറ ജനകീയ ഭവനപദ്ധതിയായ ‘പീപ്പിള്‍സ് ഹോം’ പ്രഖ്യാപനം ഞായറാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. വൈകുന്നേരം നാലിന് മന്ത്രി എ.പി. അനില്‍കുമാര്‍ ഭവനപദ്ധതി  പ്രഖ്യാപനം നടത്തും. ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ ലോഗോ പ്രകാശനവും മുന്‍ എം.എല്‍.എ ഡോ. തോമസ് ഐസക് പ്രൊമോ വീഡിയോ പ്രകാശനവും നിര്‍വഹിക്കും.
ആദ്യവീടുകളുടെ ധാരണാപത്രം മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറും. ഭവനപദ്ധതിയുടെ മാതൃക പ്രകാശനം പ്രമുഖ ആര്‍ക്കിടെക്ട് പത്മശ്രീ ജി. ശങ്കര്‍ നിര്‍വഹിക്കും. പദ്ധതി ബ്രോഷര്‍ പ്രകാശനം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നടത്തും. ഓണ്‍ലൈന്‍ അപേക്ഷാ ജാലകത്തിന്‍െറ ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ നിര്‍വഹിക്കും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ്റഹ്്മാന്‍, സെക്രട്ടറി  ഹബീബ് റഹ്്മാന്‍, എം.കെ. അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ സംബന്ധിക്കും. ജമാഅത്തെ ഇസ്്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി സമാപന പ്രസംഗം നിര്‍വഹിക്കും.   
വ്യക്തികളുടെയും സമൂഹത്തിന്‍െറയും ക്രിയാത്മക പുരോഗതിയും മാറ്റവും ലക്ഷ്യമാക്കി കോഴിക്കോട് ആസ്ഥാനമായി 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന സംരംഭമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍.  കേരളത്തിലെ ഏഴ് ലക്ഷത്തിലധികം വരുന്ന ഭവനരഹിതരുടെ പ്രശ്നങ്ങള്‍  പരിഹരിക്കാന്‍ സര്‍ക്കാര്‍ ഭവനപദ്ധതികള്‍കൊണ്ട്  സാധ്യമാകാത്ത സാഹചര്യത്തിലാണ് ഉദാരമതികളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ, യുവാക്കളുടെ ശാരീരിക സന്നദ്ധ സേവനം ഉറപ്പുവരുത്തി ‘പീപ്പിള്‍സ് ഹോം’ എന്ന പേരില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് വര്‍ഷംകൊണ്ട് 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് 500 ചതുരശ്രയടി വിസ്തീര്‍ണമുള്ള  വീടുകളാണ് നിര്‍മിക്കുക.
 വാര്‍ത്താസമ്മേളനത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.സി. ബഷീര്‍, സെക്രട്ടറി സി.പി. ഹബീബ് റഹ്മാന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.