രാഹുല്‍ പശുപാലന്‍െറ ഫേസ്ബുക് പോസ്റ്റ്; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള രാഹുല്‍ പശുപാലന്‍െറ ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് അന്വേഷണം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇയാളെ ബംഗളൂരു പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ് മടങ്ങുംവഴി ട്രെയിനില്‍വെച്ചാണ് രാഹുലും കൂട്ടുപ്രതിയും സെല്‍ഫിയെടുത്തത്. ‘പരീക്ഷണനാളുകള്‍ തുടരുന്നു’ എന്ന അടിക്കുറിപ്പോടെയുള്ള ഇത് വിവാദം ഭയന്ന് പിന്‍വലിക്കുകയായിരുന്നു.
രാഹുലിന്‍േറതടക്കം കേസിലകപ്പെട്ട പ്രതികളുടെ ഫേസ്ബുക് അക്കൗണ്ടുകള്‍ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഉദ്യോഗസ്ഥര്‍ വിവരം സൈബര്‍ പൊലീസിനെ ധരിപ്പിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലുള്ളയാള്‍ക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെ ലഭിച്ചെന്നാണ് അന്വേഷിക്കുന്നത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരാണ് ഇയാളെ ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്നത്. ഇവരുടെ മൊബൈലില്‍നിന്ന് ഫേസ്ബുക് പോസ്റ്റിങ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ട്രെയിനില്‍ വെച്ച് മറ്റാരെങ്കിലും ഇവര്‍ക്ക് മൊബൈല്‍ കൈമാറിയിട്ടുണ്ടെങ്കില്‍ അതും പൊലീസിന്‍െറ വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.