ആവേശമായി വി.എസിൻെറ മുദ്രാവാക്യം വിളി

തിരുവനന്തപുരം: പ്രായമേറുമ്പോൾ മനുഷ്യർക്ക് വീറ് കുറയുമെന്നാണ്. എന്നാൽ വി.എസ് അച്യുതാനന്ദൻ സമരരംഗത്ത് ഇറങ്ങുമ്പോൾ ആ സമവാക്യം മാറുന്നത് കാണാം. പലതവണ വി.എസ് ഇങ്ങനെ മലയാളികളെ അമ്പരപ്പിച്ചതാണ്. ഏറ്റവും ഒടുവിൽ നിയമസഭാ കവാടത്തിന് മുമ്പിലിരുന്ന് യുവനേതാക്കൾക്ക് മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോഴാണ് ആ ചുറുചുറുക്ക് നമ്മൾ ഒന്നുകൂടി കാണുന്നത്. വി.എസ് മുദ്രാവാക്യം വിളിക്കുന്ന വിഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കൂ, കെ. ബാബു രാജിവെക്കൂ ആര്യാടൻ മുഹമ്മദ് രാജിവെക്കൂ എന്നിങ്ങനെയാണ് വി.എസിൻെറ മുദ്രാവാക്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.