അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല -കെ.എം. മാണി

കോട്ടയം: രാജ്യം ഭരിക്കുന്ന ഒരു ദേശീയപാര്‍ട്ടിയുടെ അധ്യക്ഷനുമായി സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കെ.എം. മാണി. വ്യാഴാഴ്ച കോട്ടയത്ത് എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാര്‍ട്ടിയുടെ അധ്യക്ഷനെ സംസ്ഥാന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കണ്ടതുകൊണ്ട് ഒരു കുഴപ്പമില്ല. അത് വലിയ സംഭവവുമില്ല. അമിത്ഷായെ കാണാന്‍ ക്ഷണിച്ചിട്ടുമില്ളെന്നും പോകുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ. മാണിയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇറക്കുമതി നിരോധം ഒരു വര്‍ഷത്തേക്ക് നീട്ടിയ ബി.ജെ.പി സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. റബര്‍ വിഷയത്തിന് ശാശ്വതപരിഹാരം കണ്ടത്തെണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ പിണറായി വിജയന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കവെ പിണറായി പഴഞ്ചരക്കാണെന്നും മാണി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.