അതിരപ്പള്ളി ജല വൈദ്യുത പദ്ധതി നാടിന്​ ആവശ്യമെന്ന്​ പിണറായി

ചാലക്കുടി: സംസ്ഥാനത്ത് പുര്‍ത്തിയാക്കേണ്ട ഒന്നാണ് അതിരപ്പിള്ളി വൈദ്യുത പദ്ധതിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വെള്ളച്ചാട്ടത്തിന് കുഴപ്പമുണ്ടാക്കാതെയാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയെക്കുറിച്ച് പരിസ്ഥിതി വാദികള്‍ മുമ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചില രാഷ്ട്രീയക്കാര്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ അത് പരിസ്ഥിതി വാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. നവകേരള മാര്‍ച്ചിന്‍െറ തൃശൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ചാലക്കുടിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളും അക്രമികളും അഴിഞ്ഞാടുകയാണെന്ന് ‍പിണറായി പറഞ്ഞു. ക്രമസമാധാനം എത്രമാത്രം തകര്‍ന്നുവെന്നതിന് തെളിവാണ് ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നത്. ആശുപത്രികളിലും ഗുണ്ടാസംഘങ്ങള്‍ അക്രമം നടത്തുകയാണ്. പൊലീസിന് അവരുടെ കടമ നിറവേറ്റാനാവുന്നില്ല. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥലത്ത് പൊലീസിനും അതേ അനുഭവമായിരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.

കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന് ഇപ്പോള്‍ പഴയ ധീരതയില്ലെന്നും വെറും പാവയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. ബാബുവിനെതിരായ പ്രസ്താവന പിന്‍വലിച്ചത് അതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ മാത്രമേ സുധീരന് സമയമുള്ളൂ എന്നും പിണറായി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.