വിഷമുക്ത ഭക്ഷണം: ഭക്ഷ്യസുരക്ഷാ വിഭാഗം കൂടുതല്‍ നടപടികളിലേക്ക്

തിരുവനന്തപുരം: വിഷമുക്ത ഭക്ഷണം എന്ന ലക്ഷ്യത്തിനായി സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം കൂടുതല്‍ നടപടികളിലേക്ക്. ആദ്യപടിയായി പരിശോധനാ ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ്) നല്‍കാന്‍ തീരുമാനിച്ചു. അക്രഡിറ്റേഷന്‍ ഇല്ലാത്ത ലാബുകളിലെ പരിശോധനകള്‍ കോടതികളില്‍ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്. ആവശ്യത്തിന് പരിശോധനാ ഉദ്യോഗസ്ഥരെയും നിയമിക്കും.  ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കാത്തവര്‍ക്കും പ്രദര്‍ശിപ്പിക്കാത്തവര്‍ക്കുമെതിരെയും നടപടിയുണ്ടാവും. അതേസമയം, അനാരോഗ്യകരമെന്ന് കണ്ടത്തെുന്ന ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണമായും നിരോധിക്കാന്‍ വകുപ്പില്ളെന്ന് ഭക്ഷ്യസുരക്ഷാ കമീഷണര്‍ ടി.വി. അനുപമ പറഞ്ഞു. കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനേ കഴിയൂ. ഭക്ഷ്യസുരക്ഷാവിഭാഗം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് 2015 ഏപ്രില്‍ മുതല്‍ നടത്തിയത് 2000ത്തിലധികം പരിശോധനകളാണ്. ‘ഓപറേഷന്‍ രുചി’യില്‍ വൃത്തിഹീനമായ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു.
750ഓളം ഭക്ഷ്യസാധന നിര്‍മാതാക്കള്‍ക്കെതിരെ  5000 മുതല്‍ അഞ്ചുലക്ഷം വരെ രൂപ പിഴയും ചുമത്തി. രുചിവര്‍ധനക്ക് രാസപദാര്‍ഥങ്ങള്‍  ഉപയോഗിക്കുന്നത് തടയുന്നതിന്‍െറ ഭാഗമായി അജിനോമോട്ടോ ഉള്‍പ്പെടെ  ഉപയോഗിക്കുന്നില്ളെന്ന അറിയിപ്പുകള്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നല്‍കി. അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയ 120 വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  
മായം കലര്‍ത്തിയ എണ്ണ വില്‍പന നടത്തിയവര്‍ക്കെതിരെയാണ് കൂടുതലും നടപടിയുണ്ടായത്. ‘നിറപറ’ മാത്രം നല്‍കിയത് 20 ലക്ഷത്തോളം രൂപ പിഴയാണ്.
പച്ചക്കറികളിലെ ഗുണമേന്മ പരിശോധനക്കായി സംസ്ഥാനവ്യാപകമായി നടത്തിയ 1766 റെയ്ഡുകളില്‍ ഒമ്പത് വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷയില്‍ മന$പൂര്‍വം വീഴ്ച വരുത്തിയ 348 വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി.
അമരവിള ചെക്പോസ്റ്റ് വഴി കൊണ്ടുവരാന്‍ ശ്രമിച്ച ജേഷ്മ ബ്രാന്‍ഡ് പാലും മീനാക്ഷിപുരം ചെക്പോസ്റ്റ് വഴി എത്തിക്കാന്‍ ശ്രമിച്ച ശ്രീഗോകുലം ബ്രാന്‍ഡ് പാലും വാഹനസഹിതം തിരിച്ചയക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.