ശബരിമല പ്രവേശത്തിന് 'കാത്തിരിക്കാൻ തയാറെ'ന്ന് ഒരു കൂട്ടം സ്ത്രീകൾ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശം വേണമെന്ന് വാദിക്കുന്നവർക്കിടയിൽ വ്യത്യസ്തരായി മറ്റൊരു കൂട്ടർ. സ്ത്രീ പ്രവേശത്തെ എതിർത്ത് പാരമ്പര്യവാദികളായ സ്ത്രീകളാണ് സാമൂഹിക മാധ്യമങ്ങളിൽ കൂടി രംഗത്തെത്തിയത്. 'റെഡി ടു വെയ്റ്റ്' എന്ന ഹാഷ് ടാഗ് ക്യാമ്പൈനുമായി നിരവധി പേർ ഫേസ്ബുക്കിൽ ഈ പ്രചാരണത്തിൽ പങ്കാളികളായിട്ടുണ്ട്.

ശബരിമലയല്ല ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ട പ്രധാന വിഷയമെന്നാണ് ഇവർ വാദിക്കുന്നത്. സ്ത്രീ സുരക്ഷയും ആദിവാസി അവഗണനയും എല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കപട പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു. ആചാരങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് അവിശ്വാസികള്‍ അല്ലെന്നും ഇവർ വാദിക്കുന്നു.

ശബരിമലയിലെ വിശ്വസികളുടെ കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ പുതിയ സർക്കാർ അവരുടെ നിലപാട് മാറ്റിയിരിക്കുന്നു. അതിനാൽ തന്നെ വിശ്വാസികൾക്ക് ഇത് ആശങ്കയുണ്ടാക്കിയുട്ടുണ്ടെന്നും ക്യാമ്പൈയിനിൽ പങ്കാളിയായ സുജ പവിത്രൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.