Posted On
date_range Updated On
date_range ഹജ്ജ് വിമാന സമയത്തില്‍ ഇന്നും മാറ്റം
നെടുമ്പാശ്ശേരി: ഹജ്ജ് വിമാന സമയത്തില്‍ വെള്ളിയാഴ്ചയും മാറ്റം. ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ജംബോ വിമാനങ്ങളില്‍ ഒന്ന് എത്തുന്നില്ല എന്നതാണ് കാരണം. 900 തീര്‍ഥാടകര്‍ പുറപ്പെടേണ്ട സ്ഥാനത്ത് ഇതുമൂലം വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 800 പേരെ പുറപ്പെടൂ. ശനിയാഴ്ച മൂന്ന് വിമാനങ്ങളുണ്ടാകും.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും രാത്രി എട്ടിനുമായിരുന്നു വിമാനങ്ങള്‍. പകരം വൈകുന്നേരം 4.15ന് 450ഉം രാത്രി എട്ടിന് 350ഉം തീര്‍ഥാടകര്‍ പുറപ്പെടും. ശനിയാഴ്ച വൈകുന്നേരം 4.15ന് 250ഉം 5.30ന് 300ഉം രാത്രി എട്ടിന് 450ഉം ഹാജിമാര്‍ പുറപ്പെടും. ഞായറാഴ്ചയോടെ രണ്ട് ജംബോകളുടെ സര്‍വിസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.