സാം എബ്രഹാമിന്‍െറ കൊല: ഞെട്ടല്‍ മാറാതെ നാട്

പുനലൂര്‍: സ്വന്തം പ്രണയിനിയുടെ കൈകളാല്‍ ജീവന്‍ പൊലിഞ്ഞ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിന്‍െറ(34)ദുര്യോഗം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. മലയാളിയായ കാമുകനുമായി ചേര്‍ന്ന് വിദേശത്തുവെച്ച് സ്വന്തം ഭര്‍ത്താവിനെ നിഷ്ഠുരമായി കൊലചെയ്തത് സിനിമാക്കഥയില്‍പോലും കാണാത്തതായിരുന്നു. മകനുണ്ടായ അനുഭവം മറ്റാര്‍ക്കും സംഭവിക്കരുതെന്ന പ്രാര്‍ഥനയിലാണ് സാമിന്‍െറ മാതാപിതാക്കളായ ലീലാമ്മയും എ.എസ്. എബ്രഹാമും. ആസ്ട്രേലിയയിലെ മെല്‍ബണില്‍ യു.എ.ഇ എക്സ്ചേഞ്ച് സെന്‍ററിലെ ജോലിക്കാരനായിരുന്ന സാം എബ്രഹാം കഴിഞ്ഞ ഒക്ടോബര്‍ 14 നാണ് മരിച്ചത്.

മെല്‍ബണിലെ താമസസ്ഥലത്തുവെച്ച് ഭാര്യ സോഫി കാമുകനായ പാലക്കാട് സ്വദേശി അരുണ്‍ കമലാസനുമായി ചേര്‍ന്ന് സയനൈഡ് ചേര്‍ത്ത ആഹാരം നല്‍കി സാമിനെ കൊല്ലുകയായിരുന്നു. ഭര്‍ത്താവ് ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭര്‍ത്താവിന്‍െറ മൃതദേഹം നാട്ടിലത്തെിച്ച് ഒക്ടോബര്‍ 23ന് സംസ്കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു. എന്നാല്‍, സോഫിയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കള്‍ സാമിന്‍െറ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മെല്‍ബണില്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. രഹസ്യപൊലീസ് ഇരുവരുടെയും മൊബൈല്‍ സംഭാഷണം നിരീക്ഷിച്ച് കൊലപാതകത്തിന്‍െറ ചുരുളഴിച്ചു. സോഫിയെയും അരുണ്‍ കമലാസനെയും കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തു. ആറുമാസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലായ ഇരുവരുടെയും കേസ് അടുത്ത ഫെബ്രുവരിയിലേ പരിഗണിക്കൂ.

കരവാളൂര്‍ പുത്തുത്തടം സ്വദേശിനിയും സാമിന്‍െറ ഇടവകയില്‍പെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ് 2008ല്‍ വിവാഹത്തിലത്തെിയത്. നേരത്തേ ഗള്‍ഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ആസ്ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് 2013ല്‍ അവിടെയത്തെിയത്. എന്‍ജിനീയറിങ് ബിരുദധാരിയായ സോഫി മെല്‍ബണില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുടെ അവിഹിതബന്ധം സാം ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇവര്‍ നാട്ടിലത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മെല്‍ബണ്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച് സാമിനുനേരെ ആക്രമണമുണ്ടായി. കാര്‍പാര്‍ക്കിങ് ഏരിയയില്‍വെച്ച് മുഖംമൂടി ധരിച്ച യുവാവ് സാമിനെ കുത്തി പ്പരിക്കേല്‍പിച്ചു.

അക്രമണം നടത്തിയത് അരുണ്‍ കമലാസനാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. സാമിന്‍െറ മൃതദേഹവുമായി നാട്ടിലത്തെിയിട്ട് സോഫി മൂന്നുദിവസത്തിനുശേഷം മെല്‍ബണിലേക്ക് മടങ്ങി. അവിടെയത്തെിയ സോഫി പഴയ വീട് ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി. കരവാളൂര്‍ മാര്‍ത്തോമാ ഇടവകയിലെ സാമൂഹികപ്രവര്‍ത്തകനായിരുന്ന സാം നല്ളൊരു ഗായകന്‍ കൂടിയായിരുന്നു. ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.