കരിപ്പൂരില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി


കരിപ്പൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കോടി വിലവരുന്ന സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. വ്യാഴാഴ്ച രാവിലെ ബഹ്റൈനില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലത്തെിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്ലീമിനെയാണ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് 6.45 കിലോഗ്രാം സ്വര്‍ണം പിടികൂടുന്നത്. ബാഗേജില്‍ കമ്പ്യൂട്ടറിന്‍െറ യു.പി.എസിനകത്ത് ബാറ്ററിയുടെ സ്ഥാനത്താണ് 52 സ്വര്‍ണ ബിസ്കറ്റുകളായി സ്വര്‍ണമുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.