മദ്യനയം: എൽ.ഡി.എഫിന്‍റെ​ മനസിലിരിപ്പ്​ പുറത്ത്​ –സുധീരൻ

തിരുവനന്തപുരം: മദ്യ നയത്തിൽ എൽ.ഡി.എഫിന്‍റെ​ മനസിലിരിപ്പ്​ പുറത്തായിരിക്കുകയാണെന്നും വിഷയത്തിൽ സംസ്​ഥാന സർക്കാർ ഹിതപരിശോധനക്ക്​ തയാറാകണമെന്നും കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന മന്ത്രി എ.സി മൊയ്തീന്‍റെ ​പ്രസ്​താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫി​െൻറ മദ്യനയം ടൂറിസത്തിന്​ ഗുണം​ ചെയ്​തു. നിക്ഷിപ്​ത താൽപര്യക്കാരുടെ അഭി​പ്രായം ജനഹിത​മല്ലെന്ന്​ സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ കാല​ത്ത്​ മദ്യ മുതലാളിമാരുമായുണ്ടാക്കിയ ധാരണ നടപ്പാക്കാനാണ്​ മന്ത്രിമാരുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ. തൊഴിലാളി വർഗ പ്രസ്​ഥാനത്തെ ​പ്രതിനിധീകരിക്കുന്ന എൽ.ഡി​.എഫിലെ മന്ത്രിമാർ തൊഴിലാളി സമൂഹത്തെയും സാധാരണക്കാരെയും ഏറ്റവും ​​പ്രതികൂലമായി ബാധിക്കുന്ന മദ്യവിപത്തിനെ ലഘൂകരിക്കാൻ ​ശ്രമിക്കുകയാണെന്നും സുധീരൻ മാധ്യമ​ ​​പ്രവർത്തകരോട്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.