കൃഷിവകുപ്പ് ഇടപെട്ടു; ഓണത്തിന് പച്ചക്കറി

പാലക്കാട്: പച്ചക്കറിയുടെ രാസപരിശോധനാഫലം സംബന്ധിച്ച പരാതികളുടെ വെളിച്ചത്തില്‍ ഓണത്തിന് ശേഖരിക്കുന്ന സാമ്പിള്‍ രണ്ട് ലാബുകളിലേക്ക് പരിശോധനക്കയക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമീഷണറുടെ ഉത്തരവ്. കൃഷിവകുപ്പ് ഡയറക്ടറുടെ ശിപാര്‍ശപ്രകാരമാണ് നടപടി. സംസ്ഥാന സര്‍ക്കാറിന്‍െറ അനലിറ്റിക്കല്‍ ലബോറട്ടറികളിലും കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യൂ ലാബിലും പരിശോധനക്കയക്കാനാണ് നിര്‍ദേശം. കാര്‍ഷിക സര്‍വകലാശാല ലാബിലെ ഫലമാണ് കൂടുതല്‍ ആധികാരികമെന്ന വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് രണ്ട് ലാബുകളിലേക്കും സാമ്പിള്‍ അയക്കാനും ഫലം താരതമ്യം ചെയ്യാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്. അനലിറ്റിക്കല്‍ ലാബില്‍ വിദഗ്ധരുടെ അഭാവവും ഉപകരണങ്ങളുടെ കുറവുമുള്ളതായും ആക്ഷേപമുയര്‍ന്നിരുന്നു.

ആഗസ്റ്റ് 15 മുതല്‍ ഓണവിപണി അവസാനിക്കുന്നതുവരെ പച്ചക്കറി സാമ്പിള്‍ ശേഖരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമീഷണര്‍ നിര്‍ദേശം നല്‍കി. ഓണക്കാലത്ത് വിഷ വിമുക്ത പച്ചക്കറിയുടേയും പഴവര്‍ഗത്തിന്‍േറയും ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാതലത്തില്‍ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന ശക്തമാക്കിയത്. ജില്ലാ ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തനം. അതിര്‍ത്തിയിലും പ്രധാന പട്ടണങ്ങളിലെ പൊതുമാര്‍ക്കറ്റുകളിലുമത്തെി സാമ്പിളെടുക്കും.

ചൊവ്വാഴ്ച വാളയാര്‍ അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി ലോറികള്‍ സ്ക്വാഡ് പരിശോധിച്ചു. വെണ്ട, പയര്‍ എന്നിവയുടെ സാമ്പിളാണെടുത്തത്. ബുധനാഴ്ച പൊതുമാര്‍ക്കറ്റുകളിലും വ്യാപക പരിശോധന നടന്നു. അമോണിയത്തിന്‍െറ മണമുണ്ടെന്ന പരാതിയെതുടര്‍ന്ന് ചിലയിടങ്ങളില്‍നിന്ന് മത്സ്യത്തിന്‍െറ സാമ്പിളും ശേഖരിച്ചു. വാളയാറില്‍ മൊബൈല്‍ ലാബ് സജ്ജീകരിച്ചുള്ള പാല്‍ പരിശോധന ഇത്തവണയും ഓണം സീസണിലുണ്ടാവും. ഭക്ഷ്യസുരക്ഷാ വകുപ്പും ക്ഷീരവികസന വകുപ്പും ചേര്‍ന്നാണ് സംവിധാനമേര്‍പ്പെടുത്തുക. ഉത്രാടദിനം വരെ പരിശോധനയുണ്ടാകും. പാല്‍, തൈര് എന്നിവയാണ് മുഖ്യമായും പരിശോധിക്കുക. മായം കണ്ടത്തെിയാല്‍ നിയമനടപടിക്കായി ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറും. മായംകണ്ടത്തെിയാല്‍ ലോഡ് തിരിച്ചയക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.