Posted On
date_range Updated On
date_range മാണിയുടെ നിലപാട് അപഹാസ്യം –പി.പി തങ്കച്ചൻ
കോട്ടയം: മുന്നണി വിടാനുള്ള കേരള കോൺഗ്രസിെൻറയും മാണിയുടേയും തീരുമാനം അപഹാസ്യമാെണന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. മുന്നണിയിൽ നിന്ന് പുറത്ത് പോയ മാണി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് മാണിയുടെ ശ്രമം. അത് വിലപോവില്ല. മാണിയുടെ ഇൗ തീരുമാനം വിജയിക്കില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് നല്ല കാലമാണ് വരാൻ പോകുന്നുവെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. മാണി മുന്നണി വിട്ട് പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചായത്തുകളിൽ ഇനി മാണിയുടെ പിന്തുണ വേണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയെ സംരക്ഷിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏൽക്കേണ്ടി വന്നതെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.