Posted On
date_range Updated On
date_range ഭരണപരിഷ്കാര കമീഷന്‍ നിയമന ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കാനും മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിവരെ അംഗങ്ങളാക്കാനും കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണപരിഷ്കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജനെ മെംബര്‍ സെക്രട്ടറിയായും നിയമിച്ചു. കമീഷന്‍അധ്യക്ഷന് കാബിനറ്റ് റാങ്കും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കും നല്‍കാനാണ് മന്ത്രിസഭാതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.