Posted On
date_range Updated On
date_range മാണിയുമായി തുറന്ന ചർച്ചക്ക് കോൺഗ്രസ് തയാറാവണം -തിരുവഞ്ചൂർ
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുമായി തുറന്ന ചർച്ചക്ക് കോൺഗ്രസ് തയാറാവണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രശ്ന പരിഹാരം എത്രയും പെട്ടന്നുണ്ടാകണമെന്നും ഉമ്മൻ ചാണ്ടി ഇടപെട്ടത് ഗുണം ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ബാർ കേസ് മാണിക്ക് വലിയ ഹൃദയവേദനക്ക് ഇടയാക്കിയിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ അഭിപ്രായങ്ങളെ സമ്മർദ രാഷ്ട്രീയമായി കാണരുത്. തെറ്റിദ്ധാരണകൾ നീക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.