തിരുവനന്തപുരം∙ തൊഴില്‍ നഷ്ടമായി സൗദി അറേബ്യയിൽ കഴിയുന്ന മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനും ശമ്പള കുടിശ്ശിക ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ നോര്‍ക്ക സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴില്‍ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. സൗദിയിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുവാൻ അതാത് ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
തൊഴിൽ പ്രതിസന്ധിയെ തുടർന്ന് സൗദി സര്‍ക്കാറിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്ന സ്ഥാപനം അടച്ച് പൂട്ടിയതിനെ തുടർന്നാണ് മലയാളികൾക്ക് തൊഴിൽ നഷ്ടമായത്. ലബനന്‍ വംശജനായ സാദ് ഹരീനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 25000ൽപരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ 700ഒാളം മലയാളികൾ ഉൾപ്പെടെ അയ്യായിരം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) കാലാവധി അവസാനിച്ചതും സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സൊജെക്ട്സ്, ഹൈവേ, റൊഹാലി, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. അധികമാളുകൾക്കും കഴിഞ്ഞ ഏഴു മാസത്തോളമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.