ജയില്‍ ജീവനക്കാര്‍ക്ക് 24 മണിക്കൂറും ജോലി –ഋഷിരാജ് സിങ്

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ ജീവനക്കാര്‍ക്ക് 24 മണിക്കൂറും  േ ജാലി ചെയ്യേണ്ട സാഹചര്യമാണെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. വിയ്യൂര്‍ സന്‍ട്രല്‍ ജയലില്‍ തടവുകാര്‍ക്കായി കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗാലറി ഒരുക്കിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 ജീവനക്കാര്‍ വേണ്ടിടത്ത് 30 പേരാണുള്ളത്. ഇതുമൂലം ജോലിഭാരം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ തവനൂരില്‍ വൈകാതെ തുറക്കും. കേരളത്തിലെ ഭൂരിഭാഗം ജയിലുകളും 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. അതുകൊണ്ടുതന്നെ പുതിയ ജയില്‍ കെട്ടിടങ്ങള്‍ ആവശ്യമാണ്. പലയിടത്തും നിര്‍മാണം നടക്കുന്നുണ്ട്. തൊഴില്‍ വേതനത്തിന്‍െറയും നല്ല ഭക്ഷണത്തിന്‍െറയും കാര്യത്തില്‍ കേരളത്തിലെ ജയിലുകള്‍ ദേശീയതലത്തില്‍ മുന്നിലാണ്. ഏറ്റവും ഉയര്‍ന്ന മിനിമം വേതനം, 170 രൂപ നല്‍കുന്നത് ഇവിടെ മാത്രമാണ്. നിയമം അനുവദിക്കുന്ന സൗകര്യവും സംരക്ഷണവും തടവുകാര്‍ക്ക് നല്‍കും. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ളെന്നും ഡി.ജി.പി പറഞ്ഞു. ഡി.ഐ.ജി കെ. രാധാകൃഷ്ണന്‍, ജയില്‍ സൂപ്രണ്ട് ടി.ജി. സന്തോഷ്, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.