അരിയില്‍ ഷുക്കൂര്‍ വധം: സി.ബി.ഐ അന്വേഷണം തുടങ്ങി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിന് പിന്നാലെ സി.പി.എം കണ്ണൂര്‍ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി അരിയില്‍ ഷുക്കൂര്‍ വധക്കേസിലും സി.ബി.ഐ അന്വേഷണം തുടങ്ങി. നേരത്തേ പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ 32ഉം  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ 33ഉം പ്രതികളാക്കിയാണ് എഫ്.ഐ.ആര്‍. പൊലീസ് നേരത്തേ നല്‍കിയ കുറ്റപത്രത്തിലെ 31 പേരും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്.
സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്പെക്ടര്‍ എ.എന്‍. സലിലിനാണ് അന്വേഷണച്ചുമതല. കേസിലെ പ്രതികളിലധികം പേരെയും അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കാനാണ് സി.ബി.ഐയുടെ തീരുമാനം.
ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ളേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെ.വി. സുമേഷാണ് ഒന്നാം പ്രതി. ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ളോക് വൈസ് പ്രസിഡന്‍റ് കണ്ണപുരം ചൈനാക്ളേക്ക് സമീപത്തെ പാറയില്‍ ഗണേശന്‍, ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ളേജ് കമ്മിറ്റി അംഗം പി. അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, ഒളിവിലുള്ള മൊറാഴ പാന്തോട്ടം കെ. പ്രകാശന്‍, അരിയില്‍ ധര്‍മ്മക്കിണറിന് സമീപത്തെ ഉമേശന്‍  എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍.
2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിന്‍െറ തിരിച്ചടിയായി മണിക്കൂറുകള്‍ക്കുശേഷം സി.പി.എം ശക്തികേന്ദ്രമായ കീഴറ വള്ളുവന്‍കടവില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍െറ കണ്ടത്തെല്‍. ഷുക്കൂറിന്‍െറ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെതിരായ പി. ജയരാജന്‍െറയും ടി.വി. രാജേഷിന്‍െറയും ഹരജികള്‍ തള്ളിയാണ് ഹൈകോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.  കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃത്യമായരീതിയില്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ളെന്ന് കണ്ടത്തെിയാണ് കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.