Posted On
date_range Updated On
date_range കോടതിവിധിയില്‍ സംതൃപ്തി –ലിജീഷ്
തിരുവനന്തപുരം: കോടതിവിധിയില്‍ സംതൃപ്തിയുണ്ടെന്ന് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാംപ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ്.
അന്വേഷണ ഉദ്യോഗസ്ഥരോടും കോടതി അഭിഭാഷകനോടും ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ലിജീഷ് പറഞ്ഞു.
വിധി കേള്‍ക്കുന്നതിന് ലിജീഷ് കോടതിയിലത്തെിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ലിജീഷായിരുന്നു കേസിലെ മുഖ്യസാക്ഷി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നേരത്തേയും ലിജീഷ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.