Posted On
date_range Updated On
date_range വെടിക്കെട്ടപകടം: രണ്ടുപേരുടെ നിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പൊള്ളല്‍ വിഭാഗം തീവ്രപരിചരണ യൂനിറ്റില്‍ ചികിത്സയിലുള്ള രാജീവിന്‍െറയും അജിത്തിന്‍െറയും നില മാറ്റമില്ലാതെ തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് ആറുപേരുടെ നിലയും ഗുരുതരമാണ്. ഇതിനിടെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ നിലമേല്‍ സ്വദേശി അനില്‍കുമാറിന്‍െറ (44) മൃതദേഹം ഇന്നലെ വിട്ടുകൊടുത്തു.അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജീവിന്‍െറ ശ്വാസകോശചികിത്സക്കായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ യോഗം തീരുമാനിച്ചു. രോഗനിലയില്‍ മാറ്റം വന്നതിന്‍െറ അടിസ്ഥാനത്തില്‍ മൂന്നുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. 48 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.