മോദിയുടെയും രാഹുലിന്‍റെയും പരവൂർ സന്ദർശനത്തെ എതിർത്തിരുന്നു -ഡി.ജി.പി

ന്യൂഡൽഹി: വെടിക്കെട്ട് അപകട ദിവസം തന്നെ പരവൂർ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും തീരുമാനത്തെ എതിർത്തിരുന്നതായി ഡി.ജി.പി ടി.പി. സെൻകുമാർ. സന്ദർശനം അടുത്ത ദിവസത്തേക്ക് മാറ്റാൻ അഭ്യർഥിച്ചിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രിക്കും കോൺഗ്രസ് ഉപാധ്യക്ഷനും സുരക്ഷ ഒരുക്കേണ്ടി വന്നുവെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡി.ജി.പി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദർശന വിവരം അറിഞ്ഞ ഉടൻ മുഖ്യമന്ത്രിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്. തുടർന്ന് എസ്.പി.ജി ഇക്കാര്യം അറിയിച്ചപ്പോൾ സന്ദർശനത്തെ താൻ എതിർത്തിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി വരുന്നത് ഉചിതമല്ലെന്ന് എസ്.പി.ജിയെ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രി സന്ദർശനം തീരുമാനിച്ച സാഹചര്യത്തിൽ സുരക്ഷാ ഉറപ്പാക്കുകയേ മാർഗം ഉണ്ടായിരുന്നുള്ളൂവെന്നും സെൻകുമാർ പറഞ്ഞു.

പരവൂർ വെടിക്കെട്ട് അപകടമുണ്ടായ വിവരം അറിഞ്ഞ ഉടൻ സ്ഥലം സന്ദർശിക്കാനുള്ള താൽപര്യം മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. അതേദിവസം തന്നെ രാഹുൽ ഗാന്ധിയും അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.