കഴക്കൂട്ടത്ത് ബി.ജെ. പി പരിപാടിയില്‍ എം.ജി ശ്രീകുമാര്‍

കഴക്കൂട്ടം: ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ പറഞ്ഞും പാടിയും ഗായകന്‍ എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്ത് താമര വിരിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതു സംഭവിക്കുമെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. താമരയെക്കുറിച്ച് ഒരു ഗാനവും വേദിയില്‍ ആലപിച്ചു. പരവൂര്‍ ക്ഷേത്രത്തില്‍ ദുരന്തം നടന്ന ഉടന്‍ പ്രധാനമന്ത്രി സുരക്ഷ പോലും ഗൗനിക്കാതെ നിമിഷങ്ങള്‍ക്കകം എത്തിയെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് വി. മുരളീധരന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍െറ എം.എ വാഹിദും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനും ആണ് മുരളീധരന്‍െറ ശക്തരായ  എതിരാളികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.