Posted On
date_range Updated On
date_range വെടിക്കെട്ടപകടം: ചാക്കുകെട്ടിലുള്ളത് 10ലധികം ശരീരാവശിഷ്ടങ്ങള്‍
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ തിരിച്ചറിയാനാവാത്ത നിലയിലുള്ള ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ 10ലധികം. ഇവ പ്രത്യേകം ചാക്കുകെട്ടിലാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കും. വെടിക്കെട്ട് കാണാന്‍ പോയി വീട്ടില്‍ തിരിച്ചത്തൊത്തവരുടെ ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് അസി. കമീഷണര്‍ കെ. ലാല്‍ജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.