Posted On
date_range Updated On
date_range ജെ.എസ്.എസ് ആറു സീറ്റിൽ ഒറ്റക്ക് മത്സരിക്കും
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.എസ്.എസ് ആറ് സീറ്റിൽ തനിച്ച് മൽസരിക്കും. മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർഥികളെയും തീരുമാനിക്കാൻ കെ.ആർ ഗൗരിയമ്മയെ പാർട്ടി ചുമതലപ്പെടുത്തി. സീറ്റില്ലെന്ന് പറയാനാണ് എ.കെ.ജി സെന്‍ററിലേക്ക് വിളിപ്പിച്ചതെന്ന് ഗൗരിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു എൽ.ഡി.എഫിനോട് ജെ.എസ്.എസ് ആവശ്യപ്പെട്ടത്. എന്നാൽ എൽ.ഡി.എഫ് സീറ്റ് നൽകിയില്ല.
ഇതേതുടർന്ന് എൽ.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് ഗൗരിയമ്മ രംഗത്തത്തെയിരുന്നു. എൻ.ഡി.എയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണത്തെ ഗൗരിയമ്മ സ്വാഗതം െചയ്യുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ഭാഗമായിരുന്ന ജെ.എസ്.എസ് നാല് സീറ്റുകളിൽ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.