പെരുമാറ്റച്ചട്ടം: തടവുകാര്‍ക്ക് പരോള്‍ നല്‍കേണ്ടെന്ന നിലപാട് പുന:പരിശോധിക്കണമെന്ന് ഹൈകോടതി


കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍െറ പേരില്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കേണ്ടതില്ളെന്ന നിലപാട് പുന$പരിശോധിക്കണമെന്ന് ഹൈകോടതി. പീരുമേട് ബാലു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നെടുകാല്‍ത്തേരി ജയിലില്‍ കഴിയുന്ന അജയഘോഷിന്‍െറ ഭാര്യ ശാലിനിയും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും തടവുപുള്ളികള്‍ പങ്കെടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിബന്ധന നിലവിലുണ്ട്. ഈ നിബന്ധനക്ക് വിധേയമായി തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാം. അതിനാല്‍ മുന്‍ തീരുമാനം പുന$പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പശ്ചാത്തലത്തില്‍ പരോള്‍ നിഷേധിച്ച് ജയില്‍ ഡി.ജി.പി ഫെബ്രുവരി 23ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിയമപരമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.  തന്‍െറ ഭര്‍ത്താവ് അടക്കം ജയിലില്‍ കഴിയുന്ന നാല് തടവുകാര്‍ക്ക് മാര്‍ച്ചില്‍ പരോള്‍ ലഭിക്കേണ്ടതായിരുന്നുവെന്നും സര്‍ക്കുലറിന്‍െറ മറവില്‍ അനുവദിച്ചില്ളെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. തുടര്‍ന്നാണ് ഹരജി തീര്‍പ്പാക്കി ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.