കേളകം: ആറളം ഫാം തൊഴിലാളികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ അനിശ്ചിതകാല പണിമുടക്ക് സമരത്തില്‍ നിന്ന് ഒരു വിഭാഗം തൊഴിലാളികള്‍ പിന്മാറി. മറ്റ് സര്‍ക്കാര്‍ ഫാമുകളിലേതിന് സമാനമായ വേതന വ്യവസ്ഥ ആറളത്തും നടപ്പാക്കണമെന്ന വര്‍ഷങ്ങളായുള്ള ഫാം തൊഴിലാളികളുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്്.
സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തി വന്ന സമരത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സിയാണ് പിന്മാറിയത്. എന്നാല്‍, ആദിവാസികള്‍ക്ക് തൊഴില്‍ നിയമനം നടത്തുന്നതില്‍ അവ്യക്തത തുടരുന്നതിനാല്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സി.ഐ.ടി.യു അറിയിച്ചു. എ.ഐ.ടി.യു.സിയും സമര രംഗത്തുണ്ട്. 240 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും നിയമനങ്ങള്‍ നടത്തുന്നതിനുമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
രണ്ട് ദിവസമായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യ മന്ത്രിയുമായും വിവിധ വകുപ്പ ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് പ്രത്യേക അജണ്ടയായി പരിഗണിച്ച് ആറളം ഫാം പ്രശ്നം സര്‍ക്കാര്‍ അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചത്. ഈ ആവശ്യങ്ങളുന്നയിച്ച് ആറളം ഫാം തൊഴിലാളികള്‍ മൂന്ന് ദിവസമായി അനിശ്ചിതകാല പണിമുടക്ക് സമരത്തിലായിരുന്നു.
2015 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആറളം ഫാമിലെ സ്ഥിരം തൊഴിലാളികള്‍ക്ക് മറ്റ് സര്‍ക്കാര്‍ ഫാമുകളിലേതിന് സമാനമായ സേവന വേതന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. 82 താല്‍ക്കാലിക തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തുക. ഒഴിവുകള്‍ നികത്തുന്നതിനും യോഗ്യതയുള്ളവരെ കണ്ടത്തെി പ്രൊമോഷന്‍ നല്‍കി നിയമിക്കുന്നതിനും ആറളം ഫാമിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെ മന്ത്രിസഭാ യോഗ തീരുമാനം അനുകൂലമായി എത്തിയെങ്കിലും പണിമുടക്ക് സമരം പിന്‍വലിക്കാന്‍ സംയുക്ത തൊഴിലാളി സംഘടനകള്‍ സന്നദ്ധമായില്ല. തുടര്‍ന്ന് വൈകീട്ട് ആറ് മണിക്ക് ആറളം ഫാം കോണ്‍ഫറന്‍സ് ഹാളില്‍ സംയുക്ത തൊഴിലാളി സംഘടനാ നേതാക്കളും ഫാം മാനേജിങ് ഡയറക്ടര്‍ ടി.കെ. വിശ്വനാഥനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ഒരു വിഭാഗം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.