സിസ്റ്റര്‍ അമലയുടെ മരണം: മനോവിഭ്രാന്തിയുള്ള 35കാരന്‍ പിടിയിലായതായി സൂചന

പാലാ: കാര്‍മലെറ്റ് കോണ്‍വെന്‍റില്‍ കന്യാസ്ത്രീ തലക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ കൊലക്കുപയോഗിച്ചതെന്ന് കരുതുന്ന ആയുധം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രിയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ മഠത്തിനുള്ളില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. മഠത്തിനുള്ളിലെ സ്റ്റെയര്‍കേസിനടിയില്‍ നിന്നാണ് പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ചെറിയ മണ്‍വെട്ടി കണ്ടെടുത്തത്. തൂമ്പയില്‍ രക്തക്കറയും കണ്ടത്തെിയിട്ടുണ്ട്. മണ്‍വെട്ടിയുടെ പിന്‍ഭാഗം ഉപയോഗിച്ച് സിസ്റ്ററുടെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആയുധം പിന്നീട് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അമലയുടെ തലയിലുണ്ടായിരുന്ന മരണകാരണമായ മുറിവിന് ഒമ്പത് സെന്‍റിമീറ്റര്‍ നീളവും 4.5 സെന്‍റിമീറ്റര്‍ വീതിയും നാല് സെന്‍റിമീറ്റര്‍ ആഴവുമുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതേ നീളവും വീതിയുമുള്ള തൂമ്പയാണ് മഠത്തിനുള്ളില്‍നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതി പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. ഉടന്‍ പ്രതികള്‍ പിടിയിലാകുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് മനോവിഭ്രാന്തിയുള്ള 35കാരന്‍ പിടിയിലായതായാണ് സൂചന. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് രക്തക്കറ പുരണ്ട മണ്‍വെട്ടി പൊലീസ് കണ്ടത്തെിയതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
 പാലാ ഡിവൈ.എസ്.പി സുനീഷ്ബാബുവിന്‍െറ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ചയും കോണ്‍വെന്‍റിലത്തെി പൊലീസ് തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞദിവസങ്ങളിലായി മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും രാവിലെ ബസുകളില്‍ യാത്രചെയ്തവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മഠത്തില്‍ അടുത്തിടെ നടുന്നുവന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെയ്ന്‍റിങ്ങിനത്തെിയ തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സമീപത്തെ ആശുപത്രിയുടെ നിര്‍മാണത്തിനത്തെിയ അന്യസംസ്ഥാന തൊഴിലാളികളെയും നിരീക്ഷിച്ചിരുന്നു. ഞായറാഴ്ച വനിതാ കമീഷന്‍ ചെയര്‍പേഴ്സ്ണ്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, വനിതാ ഫോറം എക്സിക്യൂട്ടിവ് മെംബര്‍ ഡോ. ജോളി സക്കറിയ എന്നിവരും കോണ്‍വെന്‍റിലത്തെി മഠാധികൃതരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് പാലാ കര്‍മലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമല (69) കൊലചെയ്യപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. മോഷണശ്രമമാണ് ആക്രമണത്തിന് കാരണമെന്നാണ് ആദ്യ നിഗമനങ്ങളെങ്കിലും പിന്നീട് പൊലീസ് തന്നെ മാനസികാസ്വാസ്ഥ്യം ഉള്ള ഒരാളോ, ഒന്നിലധികം പേരോ ആണ് സംഭവത്തിന് പിന്നിലെന്ന് തിരുത്തി. ഇതിനിടെ ആയുധം കണ്ടത്തൊനാകാതിരുന്നത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.