പാലക്കാട്: ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തീകരിച്ച് സി.ബി.ഐ സംഘം മടങ്ങി.
സെപ്റ്റംബര്‍ ഏഴിനാണ് ഡല്‍ഹി സി.ബി.ഐ യൂനിറ്റിലെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് വിങ് ഡിവൈ.എസ്.പി സുഭാഷ് കുന്ദ്, സി.ഐ ചന്ദ്രു എന്നിവരും കൊച്ചി യൂനിറ്റിലെ വിനോദുമുള്‍പ്പെടുന്ന സംഘം പാലക്കാട്ടത്തെിയത്.
റെയില്‍വേ പൊലീസ്, ശിശുക്ഷേമ സമിതി, ക്രൈംബ്രാഞ്ച്, ചൈല്‍ഡ്ലൈന്‍, സാമൂഹികനീതി വകുപ്പ് അധികൃതരില്‍നിന്ന് സി.ബി.ഐ തെളിവെടുത്തിരുന്നു. ബംഗാളില്‍നിന്ന് കുട്ടികളത്തെിയ മലപ്പുറം വെട്ടത്തൂരിലെ ഓര്‍ഫനേജിലും സി.ബി.ഐ പരിശോധനക്കത്തെി. കുട്ടികളുടെയും മാനേജ്മെന്‍റിന്‍െറയും മൊഴി രേഖപ്പെടുത്തി.
ടിക്കറ്റില്ലാതെ എത്തിയ ബിഹാര്‍, ഝാര്‍ഖണ്ഡ് കുട്ടികള്‍ക്ക് റെയില്‍വേ ചുമത്തിയ പിഴ അടച്ച മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ടുപേരുടെ ചോദ്യം ചെയ്യലും സി.ബി.ഐ പൂര്‍ത്തിയാക്കി. കുട്ടികള്‍ക്ക് മുക്കം ഓര്‍ഫനേജ് എടുത്ത റെയില്‍വേ ടിക്കറ്റിന്‍െറ അസ്സല്‍ ഹാജരാക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
19 വാല്യങ്ങളിലായി ഏഴായിരത്തോളം പേജുള്ള ക്രൈംബ്രാഞ്ച് ഫയലുകള്‍ ഭാഷാന്തരം ചെയ്യാന്‍ സി.ബി.ഐ നടപടി തുടങ്ങിയിട്ടുണ്ട്.
ഹിന്ദിയിലേക്കോ ഇംഗ്ളീഷിലേക്കോ ഫയല്‍ ഭാഷാന്തരം ചെയ്യും. ഇതിനുശേഷം രണ്ടാംഘട്ട അന്വേഷണത്തിനായി സി.ബി.ഐ സംഘം വീണ്ടുമത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.