‘കുഞ്ഞുതീര്‍ഥാടക’ ഇന്ന് യാത്രതിരിക്കും

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍നിന്ന് ഈവര്‍ഷത്തെ ഏറ്റവും പ്രായംകുറഞ്ഞ ‘തീര്‍ഥാടക’ ശനിയാഴ്ച യാത്രതിരിക്കും. കല്ലായി പന്നിയങ്കര സ്വദേശി അല്‍താഫ് അഹദ്-അഫ്സിയാ ഫാത്തിമ ദമ്പതികളുടെ  മകള്‍,  നാലര മാസം മാത്രം പ്രായമുള്ള അസ്ബയാണ് ഈ കുഞ്ഞുതീര്‍ഥാടക.   
മാതാപിതാക്കളെ കൂടാതെ ബന്ധുക്കളായ നഫീസത്ത് ബീവിക്കുഞ്ഞ്, നഫീസത്ത് സാജിദ എന്നിവരും ഇവര്‍ക്കൊപ്പം യാത്രയാകുന്നുണ്ട്. അല്‍താഫ് അഹദിന് അഞ്ചാം തവണത്തെ അപേക്ഷയിലാണ് അവസരം ലഭിച്ചത്. ഹജ്ജ് യാത്രക്ക് തെരഞ്ഞെടുത്തതായുള്ള അറിയിപ്പ് ലഭിക്കുമ്പോള്‍ അസ്ബ ജനിച്ചിട്ടില്ല.
നേരത്തേ തന്നെ ഇവരുടെ പാസ്പോര്‍ട്ടുകളെല്ലാം മുംബൈയിലേക്ക് നടപടിക്രമങ്ങള്‍ക്കായി അയച്ചിരുന്നു. അവസാനം അസ്ബക്കുവേണ്ടി മാതാപിതാക്കളുടെ പാസ്പോര്‍ട്ടുകള്‍ പ്രത്യേകമായി മുംബൈയില്‍നിന്ന് വരുത്തി നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അസ്ബ. ഉച്ചയ്ക്ക് 1.45നുള്ള വിമാനത്തിലാണ് പുറപ്പെടുക. കുട്ടിയുമായി ക്യാമ്പില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ മാതാപിതാക്കള്‍ എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.