കൊല്ലം: ആര്‍.എസ്.എസിന്‍െറയും സംഘ്പരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തന രീതികളെ അനുകരിക്കുന്നത് സി.പി.എമ്മിന്‍െറ ആശയപരമായ പാപ്പരത്തം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. കൊല്ലത്ത് കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ സമരം നടത്തിയവര്‍ വര്‍ഗീയ വികാരങ്ങളെ താലോലിക്കുന്ന മൃദു ഹിന്ദുത്വവാദികളായി മാറിയിരിക്കുകയാണ്. ഇത് ആത്മഹത്യാപരമാണ്. സമൂഹത്തിന് ആപത്തായ ആര്‍.എസ്.എസിന്‍െറ രീതികളെ ആശയപരമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.