കാസര്‍കോട്: കുഡ്ലു സര്‍വിസ് സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ ഞെട്ടല്‍ മാറാതെ ജീവനക്കാരായ ബിന്ദുവും ലക്ഷ്മിയും. ബാങ്കിലെ തിരക്ക് കഴിഞ്ഞ് ഉച്ചയൂണിനു പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മഞ്ചത്തടുക്കയിലെ ഖമറുബാനു സ്വര്‍ണം പണയംവെക്കാന്‍ ബാങ്കിലത്തെുന്നത്. രണ്ടരലക്ഷം രൂപയുടെ ആവശ്യത്തിനു സ്വര്‍ണം പണയംവെക്കാനത്തെിയതായിരുന്നു അവര്‍. പണയം വെക്കാനുള്ള ഫോറം പൂരിപ്പിച്ചുകൊണ്ടുനില്‍ക്കെയാണ് മുഖംമൂടി ധരിച്ച അഞ്ചംഗ കവര്‍ച്ചാസംഘം ബാങ്കിലേക്ക് ഇരച്ചുകയറിയത്. കത്തി ചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ കവര്‍ച്ചാ സംഘത്തിന് മുന്നില്‍ പകച്ച സ്ത്രീകള്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.
ലോക്കറിന്‍െറ താക്കോല്‍ സൂക്ഷിച്ച 45 കാരി ലക്ഷ്മിക്ക് പൊലീസിന് മുന്നില്‍ അനുഭവം വിവരിക്കുമ്പോള്‍ വാക്കുകളില്‍ ഭയം. സ്വന്തം താലിമാലയും കൈകളിലെ വളയും ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ കവര്‍ച്ചാ സംഘവുമായുണ്ടായ മല്‍പിടിത്തത്തില്‍ ബിന്ദുവിന്‍െറ കൈക്ക് പരിക്കേറ്റു. കണ്‍മുന്നില്‍ നടന്ന സിനിമാ സ്റ്റൈല്‍ കവര്‍ച്ചാ രംഗങ്ങളും സ്വന്തം താലിമാല നഷ്ടപ്പെട്ടതിന്‍െറ ഞെട്ടലും ബിന്ദുവിന്‍െറ കൈയിലെ മുറിവിന്‍െറ വേദന മറച്ചു. സാരമായി പരിക്കേറ്റ ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാന്‍റ്സും ഷര്‍ട്ടും ധരിച്ച കവര്‍ച്ചാസംഘാംഗങ്ങളില്‍ ചിലര്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന് ഈ സ്ത്രീകള്‍ പറയുന്നു. ഇവരെ ബന്ദികളാക്കിയ സംഘം ലോക്കര്‍ റൂമില്‍ അടച്ചിട്ടാണ് ബൈക്കുകളില്‍ രക്ഷപ്പെട്ടത്. ഏറെ പണിപ്പെട്ട് ലോക്കര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇവര്‍ക്ക് കവര്‍ച്ചാ വിവരം പുറത്തറിയിക്കാന്‍ കഴിഞ്ഞത്. ഇത് മോഷ്ടാക്കള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.