കാസര്‍കോട്് ബാങ്ക് കവര്‍ച്ച: അന്വേഷണം കര്‍ണാടകയിലേക്കും
കാസര്‍കോട്: കാസര്‍കോട് എരിയാലിലെ കുഡ് ലു സര്‍വിസ് സഹകരണ ബാങ്കിലെ ശാഖയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നു. കവര്‍ച്ചാസംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും മംഗളൂരുവിലേക്ക് സംഘം രക്ഷപ്പെട്ടിരിക്കാമെന്നുമാണ് പൊലീസ് നിഗമനം.
ഡി.വൈ.എസ്.പിയുടെ നേൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് കാസര്‍കോട് എസ്.പി. ഡോ.ശ്രീനിവാസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. 21കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. 5.15 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് രണ്ട് ബൈക്കുകളിലത്തെിയ സംഘം കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. ഈസമയം താല്‍ക്കാലിക ജീവനക്കാരായ അടുക്കത്ത് ബയലിലെ ബിന്ദുവും ലക്ഷ്മിയുമാണ് ബാങ്കിലുണ്ടായിരുന്നത്. ബാങ്ക് സെക്രട്ടറി മോഹനന്‍ പുറത്തുപോയിരുന്നു.
രണ്ടു ബൈക്കിലത്തെിയ അഞ്ചംഗ സംഘം കത്തികാട്ടി മൂവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ബാനു പണയം വയ്ക്കാന്‍ കൊണ്ടുവന്ന 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം ക്ളാര്‍ക്ക് ലക്ഷ്മിയോട് സ്ട്രോങ്റൂമിന്‍്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ച ലക്ഷ്മിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.