അങ്കമാലി: വീടിനകത്ത് കയറി തെരുവുനായ കടിച്ചുകീറിയ മൂന്നു വയസ്സുകാരന്‍ ദേവനന്ദന്‍െറ ചികിത്സക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചതായി അങ്കമാലി എല്‍.എഫ് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേത്ര ചികിത്സ വിഭാഗം മേധാവി ഡോ.എലിസബത്ത് ജോസഫിന്‍െറ നേതൃത്വത്തില്‍ ഒക്കുലോ പ്ളാസ്റ്റി സര്‍ജന്‍ ഡോ.ആന്‍.ജെ.കെ, സീനിയര്‍ ഇ.എന്‍.ടി സര്‍ജന്‍ ഡോ.രാജേഷ് രാജു ജോര്‍ജ്, ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ.സജു സൈമണ്‍, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ചെറിയാന്‍ ജോസഫ്, സീനിയര്‍ പീഡിയാട്രിഷ്യന്‍ ഡോ.സജു സാമുവല്‍, സീനിയര്‍ അനസ്തെറ്റിസ്റ്റ് ഡോ.എലിസബത്ത് പൗലോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.പോള്‍.വി.മുണ്ടാടന്‍ അറിയിച്ചു. പേപ്പട്ടിയാണോ കടിച്ചതെന്ന് അറിയാത്തതിനാല്‍ പേവിഷ ബാധക്ക് എതിരായുള്ള ചികിത്സയാണ് ആദ്യം നല്‍കിയത്. അതിനായി പ്രതിരോധ കുത്തിവെപ്പുകള്‍ വരുന്ന 30 ദിവസത്തേക്ക് കൃത്യമായ ഇടവേളകളില്‍ നല്‍കും. പേവിഷബാധക്കെതിരായ കുത്തിവെപ്പ് എടുത്ത് നിശ്ചിത സമയം കഴിഞ്ഞതിനുശേഷം മാത്രമെ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുഞ്ഞിന്‍െറ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ തിങ്കളാഴ്ച രാവിലെ ഡോക്ടര്‍മാര്‍ അടിയന്തര യോഗം ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.