തിരുവനന്തപുരം: ലോക്കോ പൈലറ്റ് മറന്നതുകാരണം ധനുവച്ചപുരം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ല. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസാണ് സ്റ്റേഷനില്‍ നിര്‍ത്താതെപോയത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ ട്രെയിന് ധനുവച്ചപുരത്ത് ഒരു മിനിറ്റ് സ്റ്റോപ്പുണ്ട്. സിഗ്നല്‍ ഇല്ലാത്തതിനാല്‍ ലോക്കോ പൈലറ്റാണ് ട്രെയിന്‍ നിര്‍ത്തേണ്ടത്. ഇവിടെ സിഗ്നല്‍ പോയന്‍റും സ്റ്റേഷന്‍ മാസ്റ്ററുമില്ല. സ്റ്റോപ്പുള്ള കാര്യം ലോക്കോ പൈലറ്റും ഗാര്‍ഡുമാണ് തിരിച്ചറിയേണ്ടത്. ഏറെക്കാലത്തിന് ശേഷം കന്യാകുമാരി എക്സ്പ്രസില്‍ ഡ്യൂട്ടിക്ക് വന്ന ലോക്കോ പൈലറ്റ് ഇക്കാര്യം മറന്നു.
ലോക്കോ പൈലറ്റിന് അബദ്ധംപിണഞ്ഞാല്‍ ഗാര്‍ഡ് അടിയന്തര സംവിധാനത്തിലൂടെ ട്രെയിന്‍ നിര്‍ത്തേണ്ടതാണ്. എന്നാല്‍, കഴിഞ്ഞദിവസം അതും സംഭവിച്ചില്ല. അടുത്ത സ്റ്റോപ്പായ പാറശ്ശാലയിലാണ് ട്രെയിന്‍ നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.