ഇരിങ്ങാലക്കുട: മദ്യപിച്ച നിലയില്‍ കൊണ്ടുവന്ന രോഗിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിയുടെ സഹോദരന്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഇരിങ്ങാലക്കുട മെറീന ആശുപരതിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇരിങ്ങാലക്കുട യൂനിറ്റി റോഡ് നിവാസില്‍ നമ്പ്യാരുവീട്ടില്‍ ചന്ദ്രനെയാണ് (64) കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ പൊഞ്ഞനം സ്വദേശി പണിക്കശേരികടവ് നവാസിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ ചന്ദ്രനെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ട ജ്യേഷ്ഠന്‍ ഫൈസലിന് ചികിതസ തേടിയാണ് നവാസ് ആശുപത്രിയിലത്തെിയത്. രോഗി മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. അതിനാല്‍ അവിടെ പ്രവശിപ്പിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ തയാറായില്ല. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി കാര്‍ എടുക്കുന്നതിനിടെ ആശുപത്രിയിലേക്ക് വന്ന മറ്റൊരു കാറുകാരുമായി തര്‍ക്കം നടന്നു. ഇതിനിടെ ആശുപത്രി ജീവനക്കാരും രോഗികളുടെ ആളുകളും കൂടിയപ്പോള്‍ പുറത്തേക്ക് പോയ നവാസ് അല്‍പ സമയത്തിന് ശേഷം ആശുപത്രിയിലേക്ക് അമിത വേഗത്തില്‍ കാറുമായി തിരിച്ചുവന്ന് സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചിടുകയായിരുന്നു. അവിടെയുണ്ടായിരുന്ന നിരവധി ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇത് കണ്ട് ക്ഷുഭിതരായ ആളുകള്‍ നവാസിനെ ആക്രമിക്കുകയും കാറിന്‍െറ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. നവാസിനെ നാട്ടുകാര്‍ പിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.